വാത രോഗങ്ങൾ

വാത രോഗങ്ങൾ
ആമവാതം
സന്ധിവാതം

EPISODE. 1

എന്താണ് വാതം (Arthritis)?
സന്ധികളിലെ നീർക്കെട്ട് അല്ലെങ്കില്‍ കോശജ്വലനം (inflammation) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളുമാണ് ഇതിന്റെ ലക്ഷണങ്ങൾ. പലതരം വാതരോഗങ്ങളുണ്ടെങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപ്പെട്ട സന്ധിവേദനകളും (Osteoarthritis)

സന്ധിവാതം

ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം,ഇടുപ്പ്, നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും,വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും,മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.
തണുപ്പ് കാലത്ത് കാല്‍മുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ചലനവള്ളികള്‍ (ligaments) ക്ക് പിടിത്തം,രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകള്‍ക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം.

ആമവാതം(Rheumatoid Arthritis)

സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്‌. ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്ന് പറയുന്നു.കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു,എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.
സന്ധികളിലെ ചർമാവരണങ്ങളില്‍ നീർകെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാല്‍ മുട്ടുകള്‍, കണങ്കാല്‍,മണിബന്ധം, വിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍ സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.

ലൂപസ്(Lupus)

ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കും. തൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍,സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാം. മുടി കൊഴിച്ചില്‍, കിഡ്നി പ്രശ്നങ്ങള്‍, ശ്വാസകോശത്തില്‍ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.

ഗൌട്ട്(Gout)

ചില ആഹാരങ്ങള്‍, കിഡ്നി, ലിവര്‍, രോഗങ്ങൾ കൂണ്‍ ആല്‍കഹോള്‍ മാംസ ഭക്ഷണം മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു.യൂറിക്കാസിഡി
ന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നു. പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.

നടുവേദന (Backpain)

വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദന. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുക, ഡിസ്കുകള്‍ തേയുക, തെന്നി മാറുക,കശേരുക്കള്‍ക്ക് പരിക്കുകള്‍, വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നു. സന്ധിവാതം (osteoarthritis) നട്ടെല്ലിനെയും ബാധിക്കാം, ഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പോലും വേദനയുണ്ടാകം. ഇത് കാലുകളിലേക്ക് ബാധിച്ചു, കാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സയാറ്റിക്ക (sciatica) എന്ന് പറയുന്നു.

ഇന്നത്തെ ജീവിത ശൈലി, കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍, ഒട്ടും ജോലി ചെയ്യാതിരിക്കല്‍, കൂടുതല്‍ ഭാരം പൊക്കുന്ന ജോലി, അമിത വണ്ണം, മാനസിക സമ്മര്‍ദം, ഇവ കാരണമാകുന്നു പുകവലി, മദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.
കമ്പ്യൂട്ടര്‍, ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാം. ഇത് നട്ടെല്ലുകളെയും ബാധിക്കാം.
ശരിയായ ഇരിപ്പ്, ശരിയായ കിടപ്പ്, കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുക, കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുക, കഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുക. ഭാരം പൊക്കുമ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുക, ഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുക, നല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുക, അര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദന, പിടലി വേദന ഇവ വരാതെ സൂക്ഷിക്കാം.

വാതരോഗലക്ഷണങ്ങൾ

പ്രായം ആയവര്‍ക്ക് മാത്രം വന്നിരുന്ന ഒരു രോഗമായാണ് വാതത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നുണ്ട്. ആസ്ത്മ, അലര്‍ജി പോലെ കൂടുതലും തണുപ്പ് കാലത്താണ് വാത/സന്ധി രോഗങ്ങൾ കൂടുന്നത്. നമ്മുടെ നാട്ടില്‍ പണ്ടുമുതൽ ആയൂര്‍വേദം ആയിരുന്നു ഇതിനു ഫലപ്രദമായ ചികിത്സ.
കഠിനങ്ങളായ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍ ഇവയൊക്കെ ആയുർവേദത്തിൽ പതിവാണ്. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്നതാണ് പ്രധാനം. രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി സന്ധിവേദന തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. ഞരമ്പിന്റെ നിരന്തരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നശിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കാതെ വരും.
വാതം- പൊതുവേയുള്ള ലക്ഷണങ്ങള്‍
1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടുത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക
7) പനി, വായ്ക്കു അരുചി
വാതം കാര ണ്ങ്ങൾ
*കഠിനാധ്വാനം, ഭാരം ചുമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
*സന്ധികളിലെ നീർക്കെട്ട് , തേയ്മാനം
സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
*സിനോവിയല്‍ ദ്രാവകം കുുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
*പാരമ്പര്യം
*ശരീരത്തിന്റെ ഭാരം കൂടുക

പരിഹാരമാർഗങ്ങള്‍

1 മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരം നില നിര്‍ത്തുകയും ചെയ്യുക.
2 ശരിയായ ചികിത്സ. അതിനു വൈദ്യന്മാരെ കാണുക.
3 ശരിയായ മരുന്നും, നിത്യം വ്യായാമവും ചെയ്യുക.
4 കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5 യോഗ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കുക.
ചുരുക്ക രൂപം
ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആളുകൾക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു താല്പര്യം ഉണ്ടാകുകയും വേണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്. അതിൽ യോഗയാണ് ഏറ്റവും ഉത്തമം.


ആമവാതത്തിന് ഔഷധങ്ങൾ

കഷായം

വെളുത്തുള്ളി, ചുക്ക്, കരിനൊച്ചിവേര് ഇവ ഓരോന്നും 20 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം താഴെ പറയുന്ന പൊടി ഒരു സ്പൂണ്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.പൊടിക്കുള്ളത്: ശതകുപ്പ, വിഴാലരി, ഇന്തുപ്പ്, കുരുമുളക്, ചിറ്റമൃത്, ചുക്ക്, ഞെരിഞ്ഞില്‍, ദേവതാരം, വയമ്പ്, മുത്തങ്ങ, അതിവിടയം, കടുക്കാത്തൊണ്ട് ഇവ ഓരോന്നും 30 ഗ്രാം വീതം നന്നായി പൊടിച്ച് കഷായത്തില്‍ ചേര്‍ത്ത് സേവിക്കുക. ഇപ്രകാരം ചെയ്താല്‍ മൂന്നുമാസം കൊണ്ട് ആമവാതത്തിന് നല്ലശമനം ലഭിക്കും. ആറുമാസം തുടര്‍ച്ചയായി സേവിച്ചാല്‍ പൂര്‍ണമായും ശമിക്കും. 

തൈല നിർമാണവിധി - 1

പ്രസാരിണി അഞ്ചുകിലോ ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ നീരെടുക്കുക. ഇതില്‍ ഒരു ലിറ്റര്‍ ആവണക്കെണ്ണ ചേര്‍ത്ത്, കല്‍ക്കത്തിന് ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, കൊത്തമ്പാലരി, ഇന്തുപ്പ്, കൊട്ടം, ചുക്ക്, വയമ്പ്, ചെറുതേക്കിന്‍ വേര്, ഇരട്ടിമധുരം, ഓരിലവേര്, ജാതിക്ക, ദേവതാരം, കച്ചോലം, തിപ്പലി, കുമ്പിള്‍ വേര്, പുഷ്‌ക്കരമൂലം, അയമോദകം, അതിവിടയം, വെളുത്ത ആവണക്കിന്‍ വേര്, നീലഅമരിവേര്, നീല ആമ്പല്‍ക്കിഴങ്ങ് ഇവഓരോന്നും പതിനഞ്ച് ഗ്രാം നന്നായി അരച്ച് മേല്‍ തൈലത്തില്‍ കലക്കി, അരക്കുമധ്യേ പാകത്തില്‍ തൈലം കാച്ചി തേക്കുകയും മുന്‍പറഞ്ഞ കഷായ ചൂര്‍ണാദികള്‍ സേവിക്കുകയും ചെയ്താല്‍ ആമവാതത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.
ചിലവൈദ്യന്മാര്‍ തൈലം തേയ്ക്കുന്നത് ( അഭ്യംഗം) നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു. 

ആമവാതം

തൈലവിധി രണ്ട്

തൈലത്തിന്:
ഇന്തുപ്പ്, ദേവതാരം, വയമ്പ്, ചുക്ക്, കുമ്പിള്‍വേര്, ശതകുപ്പ, മുത്തങ്ങാക്കിഴങ്ങ്, കാട്ടുമുളകിന്‍ വേര്, മേദ, മഹാമേദ, നീര്‍വാളം ശുദ്ധിചെയ്തത്, ത്രികോല്‍പ്പകൊന്ന, ഇലഞ്ഞിത്തൊലി, ഇരുവേലി, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, ചെറുതേക്കിന്‍വേര്, കച്ചോലക്കിഴങ്ങ്, വിഴാലരി, ഇരട്ടിമധുരം, അരേണുകം, അതിവിടയം, വെളുത്ത ആവണക്കിന്‍ വേര്, അമ്പഴത്തിന്‍ വേര്, നീലഅമരിവേര്, നാഗദന്തിവേര്, കുരുമുളക്, അയമോദകം, തിപ്പലി, കൊട്ടം, അരത്ത, കാട്ടുതിപ്പലിവേര്, ഇവ ഓരോന്നും 15 ഗ്രാം വീതം [പതിനഞ്ച് ഗ്രാം ] വെണ്ണപോലെ അരച്ച് ഒന്നരലിറ്റര്‍ കടുകെണ്ണയില്‍ ചാലിച്ച് ആറ് ലിറ്റര്‍ ശുദ്ധജലവും ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേയ്ക്കുക. ഈ തൈലം തേച്ചാല്‍ സമസ്ത വാതരോഗങ്ങളും ആമവാതവും ആന്ത്രവൃദ്ധി( ഹെര്‍ണിയ) യും ശമിക്കും.
നീര്‍വാളം ശുദ്ധി ചെയ്യുന്ന വിധം: എരുമച്ചാണകം കലക്കിയ നീരില്‍ നീര്‍വാളക്കുരു രണ്ടു മണിക്കൂര്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ കുരുവിന്റെ കറുത്ത ആവരണം പൊട്ടിവരും. ഇത് കളഞ്ഞ് ശുദ്ധജലത്തില്‍ കഴുകിയ ശേഷം കരിക്കിന്‍ വെള്ളത്തില്‍ 10 മിനുട്ട് മുക്കിവെയ്ക്കുക. അതെടുത്ത് ഉണക്കിയെടുക്കുന്നതോടെ നീര്‍വാളം ശുദ്ധിയാകും.


ആമവാതത്തിന് പാര മ്പര്യ നാട്ടുവൈദ്യം


1
അഞ്ച് ഗ്രാം വീതം തഴുതാമ വേരും ശതാവരി വേരും അരച്ച് ചുക്കു വെള്ളത്തിൽ കലക്കി പതിവായി കുടിക്കുക
2
തഴുതാമയുടെ ഇല തോരൻ വെച്ച് പതിവായി കഴിക്കുക
3
ഇരുപത് ഗ്രാം വേപ്പിൻ തൊലിയും നാൽപ്പത് ഗ്രാം തിപ്പലിയും കഷായംവെച്ച് ഇന്തുപ്പ് മേമ്പൊടി ചേർത്ത് 60 മില്ലി വീതം 21 ദിവസം തുടർച്ചയായി കഴിക്കണം
4
ഉമ്മത്തിന്റെഇല അരച്ച് വേദന അനുഭവപ്പെടുന്ന സ്ഥലത്ത് തേച്ചു പിടിപ്പിക്കണം ഒരു മണിക്കൂർ കഴിഞ്ഞ് തുടച്ചു കളയുക ഇത് പലവട്ടം ആവർത്തിക്കണം.










No comments