Ashthisravam
അസ്ഥിസ്രാവം
അസ്ഥിയുരുക്കം
വെള്ള പോക്ക്
1,പത്ത് ഗ്രാം കച്ചോല കിഴങ്ങ് അരച്ച് കാലത്തും വൈകീട്ടും ഏഴു ദിവസം മുടങ്ങാതെ കഴിക്കണം
2,ഒരു ഗ്ലാസ് പശുവിൻ പാലിൽ ആമ്പൽ തണ്ടിന്റെ 25 മില്ലി നീര് ചേർത്ത് ഏഴ് ദിവസം തുടർച്ചയായി കഴിക്കണം
3,കീഴാർനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ ഒരൗൺസ് നീരിൽ ഒരു ഗ്ലാസ് പാൽ ഒഴിച്ച് അഞ്ചുദിവസം തുടർച്ചയായി കാലത്ത് വെറും വയറ്റിൽ കുടിക്കണം
4,പത്ത് ഗ്രാം ഞാവൽ കുരു പൊടിച്ച് സമം പഞ്ചസാരയും തേനും ചേർത്ത് ഏഴ് ദിവസം മുടങ്ങാതെ കാലത്ത് വെറും വയറ്റിൽ കഴിക്കണം.
5,ഒരു കദളിപ്പഴത്തിൽ അഞ്ച്ഗ്രാം കോലരക്ക് പൊടിച്ചു ചേർത്ത് കഴിക്കുക.
6,കുറുന്തോട്ടി കഷായം വെച്ച് 60 മില്ലി വീതം തുടർച്ചയായി 21 ദിവസം കഴിക്കുക
60 ഗ്രാം കുറുന്തോട്ടി സമൂലം കാൽലിറ്റർ വെള്ളത്തിൽ വെന്ത് 60 മില്ലി ആക്കി വറ്റിക്കണം.
7, ശതാവരിഗുളം ഒരു ടീസ്പൂൺ വീതം നിത്യം സേവിക്കണം.
8, ശതാവരിഗുളത്തിൽ ഒന്നോ രണ്ടോ റോസാ
പൂവ് അരച്ച് ചേർത്ത് കഴിക്കണം.
9, തെങ്ങിൻ പൂക്കൂലയരി മുപ്പത് ഗ്രാം കാൽ ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 120 മില്ലി യാക്കണം അറുപത് മില്ലി വീതം ഉച്ചക്ക് ശേഷം ഒരു നേരം കഴിക്കണം
അകത്തിയുടെ പൂവ് ഇടിച്ചു പിഴിഞ്ഞ നീര് രണ്ട് ടീസ്പൂൺ അമ്പത് മില്ലി പശുവിൻ പാലിൽ വൈകുന്നേരം 6 മണിക്ക് ശേഷം കഴിക്കണം ശതാവരി കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് മൂന്ന് ടീസ്പൂൺ സമം തേൻ ചേർത്ത് അതിരാവിലെ സേവിക്കണം
ഈ പ്രയോഗം തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ വിട്ടു മാറാത്ത എല്ലാ വിധ അസ്ഥിസ്രാവവും ശമിക്കും ശരീരകാന്തി ഉണ്ടാവും.
10, തേറ്റാമ്പരൽ പൊടിച്ചു വെച്ചത് 5 ഗ്രാം വീതം എടുത്ത് പഞ്ചസാരയും തേനും ചേർത്ത് 41 ദിവസം കഴിക്കണം തേറ്റാമ്പരൽ ശുദ്ധീകരിക്കണം.
11, അഞ്ച് ചെമ്പരത്തി മൊട്ട് അരച്ച് ഒരു ഗ്ലാസ് പാലിൽ കലക്കി 21 ദിവസം തുടർച്ചയായി കഴിക്കണം.
12, വയല്ചുള്ളി സമൂലം കഷായം വെച്ച് 60 മില്ലി വീതം 21 ദിവസം കഴിക്കണം 60 ഗ്രാം വയല്ചുള്ളി കാൽലിറ്റർ വെള്ളത്തിൽ വെന്ത് 60 മില്ലിയായി വറ്റിക്കണം.
13, കൂവ നൂറ് പാലുകാച്ചി പതിവായി കുടിക്കണം.
14, അഞ്ച് ഗ്രാം വീതം നിലപ്പനക്കിഴങ്ങ് ചതച്ചിട്ട് പാൽ കാച്ചി പതിവായി കുടിക്കണം.
15, രണ്ടു ഗ്ലാസ് പശുവിൻ പാലിൽ നാലു ഗ്ലാസ് വെള്ളം ചേർത്ത് അതിൽ 10 ഗ്രാം വീതം മുത്തങ്ങ കിഴങ്ങും നിലപ്പനക്കിഴങ്ങും ചതച്ച് കിഴികെട്ടി കെട്ടിയിട്ട് കുറുക്കി വറ്റിക്കണം രണ്ടു ഗ്ലാസ് ആക്കി വറ്റിക്കണം കിഴി പിഴിഞ്ഞിട്ട് അതിനുശേഷം ഒരുനുള്ള് പഞ്ചസാര ചേർത്ത് മുടങ്ങാതെ 21 ദിവസം കഴിക്കണം.
16, കൂവപ്പൊടിയും ചിറ്റമൃത് നൂറും നെല്ലിക്കാനീരും തേനിൽ ചാലിച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ 14 ദിവസം കഴിക്കണം.
17, തെങ്ങിൻപൂക്കുല ഇടിച്ചുപിഴിഞ്ഞ നീരിൽതെങ്ങിൻ ചക്കര ചേർത്ത് 60 മില്ലി വീതം ഒരാഴ്ച കഴിക്കണം.
18, നറുനീണ്ടിക്കിഴങ്ങ് അരച്ചുകലക്കി പാലുകാച്ചി പതിവായി കുടിക്കുക.
19, കൊന്നയുടെ തളിരും പൂവും അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തത് ഒരു ഗ്ലാസ് പാലിൽ കലക്കി 14 ദിവസം കഴിക്കണം.
20, ഒരു ഇളനീരിന്റെ വെള്ളത്തിൽ 10 ഗ്രാം ചന്ദനവും 10 ഗ്രാം ജീരകവും അരച്ച് കലക്കി 14 ദിവസം കുടിക്കണം.
21, ഒരു ഗ്ലാസ് പശുവിൻ പാലിൽ 15 ഗ്രാം ശംഖുപുഷ്പം വേര് അരച്ച് കലക്കി തുടർച്ചയായി 14 ദിവസം കുടിക്കണം.
22, ചന്ദനവും അടപതിയൻ കിഴങ്ങ് കഷായം വെച്ച് 60 മില്ലി വീതം 21 ദിവസം കഴിക്കണം.
23, ചെന്താമര യുടെ ഇലയും ചുവന്നുള്ളിയും തുല്യ അളവിലെടുത്ത് നന്നായി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തത് 14 ദിവസം രണ്ടു നേരം വീതം കഴിക്കണം.
24, മുപ്പത് 30 മില്ലി ചിറ്റമൃത് നീര് 10 മില്ലി തേനും ചേർത്ത് 21 ദിവസം കഴിക്കണം.
25, ഒരു ഗ്ലാസ് ക്യാരറ്റ് നീരിൽ ഒരു ടീസ്പൂൺ ചെറുതേൻ ചേർത്ത് 41 ദിവസം തുടർച്ചയായി അതിരാവിലെ വെറും വയറ്റിൽ വൈകീട്ടും കഴിക്കണം.
26, മുപ്പത് 30മില്ലി നെല്ലിക്കാനീര് തേന് കദളിപ്പഴം പഞ്ചസാര എന്നിവ ചേർത്ത് 21 ദിവസം തുടർച്ചയായി കഴിക്കണം.
27, നെല്ലിക്ക ഉണക്കി പൊടിച്ചത് 10 ഗ്രാം വീതമെടുത്ത് അതിരാവിലെ വെറും വയറ്റിൽ വൈകീട്ടും 21ദിവസം ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കണം.
28, ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ 30 മില്ലി നീരിൽ ഒരു ഗ്ലാസ് പാലിൽ ഒഴിച്ച് ഒരു മാസം തുടർച്ചയായി കുടിക്കണം.
29, ഒരു ഗ്ലാസ് പശുവിൻപാലിൽ 10 ഗ്രാം ചെമ്പരത്തി വേര് അരച്ച് കലക്കി പഞ്ചസാരയും ജീരകപ്പൊടിയും ചേർത്ത് 15 ദിവസം തുടർച്ചയായി സേവിക്കണം.
30, തെങ്ങിൻപൂക്കുല നീരും പശുവിൻപാലും ഓരോ ഗ്ലാസ് വീതം എടുത്ത് യോജിപ്പിച്ച് 10 ദിവസം തുടർച്ചയായി കുടിക്കണം.
31, മാങ്ങയണ്ടി പരിപ്പ് ഉണക്കിപ്പൊടിച്ചത് 10 ഗ്രാം എടുത്ത് തേനിൽ ചാലിച്ച് തുടർച്ചയായി 15 ദിവസം കഴിക്കണം.
32, നിലപ്പനക്കിഴങ്ങ് ഞാവൽ മരത്തൊലി കരിങ്ങാലിക്കാതൽ എന്നിവ സമമെടുത്ത് കഷായംവെച്ച് 60 മില്ലി വീതം 15 ദിവസം തുടർച്ചയായി സേവിക്കണം.
33, കദളിപ്പഴവും പൂവൻപഴവും നിത്യം കഴിക്കണം.
34, നിലപ്പന കിഴങ്ങ് ഉണക്കി പൊടിച്ചത് നറുനീണ്ടിക്കിഴങ്ങ് ഉണക്കിപ്പൊടിച്ചത് ത്രിഫലപ്പൊടി 10 ഗ്രാം വീതം ഒരു കരിക്കിൻ വെള്ളത്തിൽ കലക്കി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിക്കണം.
35, ചെമ്പരത്തി പൂവിന്റെ നീരിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് 21 ദിവസം അതിരാവിലെ കഴിക്കണം.
36, ശതാവരി കിഴങ്ങ് അകത്തെ നാരുകളഞ്ഞ് 20 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ അരച്ചു ചേർത്ത് തിളപ്പിച്ച് കഴിച്ചാൽ എല്ലാവിധ യോനി രോഗങ്ങളും ശമിക്കും.
37, തൃഫലചൂർണ്ണം 5 ഗ്രാം വീതം ദിവസവും കഴിക്കുകയാണെങ്കിൽ യോനീരോഗങ്ങൾ ഉണ്ടാവുന്നതല്ല.
38, തുമ്പപ്പൂവ് പിഴിഞ്ഞ ചാറ് നാലു തുള്ളി വീതം മൂക്കിൽ ഉറ്റിച്ചാൽ യോനിസ്രവം നിൽക്കും തുടർച്ചയായി 41ദിവസം സൂര്യനുദിക്കും മുമ്പ് ചെയ്യണം..
Post a Comment