Vidaryadi Kshayam
വിദാര്യാദി കഷായം
ഗുണങ്ങൾ
മ്യാൽജിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആയുർവേദ ചികിത്സയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇത് ഒരു കാർഡിയാക് ടോണിക്ക് ആണ്, ഇത് ഹൃദയത്തെ പോഷിപ്പിക്കുന്നതുമാണ്.
പ്രസവാനന്തരം ശരീരം വേഗത്തിൽ
സുഖം പ്രാപിക്കുന്നതിനും നല്ലതാണ്.
ഹൈപ്പർതൈറോയിഡിസം ചികിത്സയ്ക്കായി ഡോക്ടർമാരും ഇത് ഉപയോഗിക്കുന്നു. ഒരു അപകടത്തിനോ പരിക്കിനോ ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ഇത് ഉപയോഗിക്കുന്നു.
ഈ കഷായം ഹൃദ്യവും ശരീരത്തെ തടിപ്പിക്കുന്നതും, വാതത്തെയും പിത്തത്തെയും ശമിപ്പിക്കുന്നതും
മെലിച്ചിൽ, ഗുന്മം, നുറുങ്ങിനോവുക,
ഊർദ്ധ്വശ്വാസം, കാസം, ഇവകളെ ശമിപ്പിക്കുന്നതുമാകുന്നു.
ചേരുവകൾ
പാൽമുതക്കിൻകിഴങ്ങ്, വെളുത്താവണക്കിൻവേര്, തേക്കിടവേര്, തഴുതാമവേര്, ശതാവരിക്കിഴങ്ങ്, കോവൽക്കിഴങ്ങ്, അടവതിയൻകിഴങ്ങ്, ജീവകം, ഇടവകം (പാൽമുതക്കിൻക്കിഴങ്ങ് , ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര്, ഞെരിഞ്ഞിൽ, നറുനീണ്ടിക്കിഴങ്ങ്, ചെറുപുള്ളടിവേര്, ഇവ സമം കഷായം വെച്ചു സേവിക്കുക.
Refference
Shasrayogam
Post a Comment